ചത്തീസ്ഗഢ്:   ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്  യുവാവിനെ മര്‍ദ്ദിച്ച ജില്ലാ കളക്ടര്‍ മാപ്പ് പറഞ്ഞു. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലാണ് സംഭവം. ജില്ലാകളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജില്ലാ കളക്ടര്‍ ക്ഷമാപണവുമായെത്തിയത്. 

വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കളക്ടര്‍ക്കെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 

യുവാവിന്റെ കയ്യിലുള്ള ഫോണ്‍ കളക്ടര്‍ വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് യുവാവിന്റെ മുഖത്ത് അടിയ്ക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച്‌ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. 

Content Highlight: Chhattisgarh IAS officer apologize