രാഹുലിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഘടകങ്ങള്‍; പ്രമേയം പാസാക്കി ഛത്തീസ്ഗഢും


രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കന്യാകുമാരിയിലെ തക്കലയിൽ എത്തിയപ്പോൾ.

റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കണമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതിനു പിന്നാലെ സമാന നീക്കവുമായി ഛത്തീസ്ഗഢ് കോണ്‍ഗ്രസും. പി.എല്‍. പുനിയയുടെ നേതൃത്വത്തില്‍ റായ്പുരിലെ രാജീവ് ഭവനില്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലും
മന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത നടന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്.

രണ്ട് പ്രമേയങ്ങളാണ് യോഗത്തില്‍ ഏകകണ്ഠമായി പാസ്സാക്കിയതെന്ന് പുനിയ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റിനെയും ട്രഷററെയും നിയമിക്കണമെന്ന് അധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുന്നതാണ് ഒരു പ്രമേയം. രാഹുള്‍ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു മറ്റൊരു പ്രമേയം, അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ചയാണ്‌ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിന്റെ നേതൃത്വത്തില്‍ പ്രമേയം പാസ്സാക്കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പല സംസ്ഥാനങ്ങളും കോണ്‍ഗ്രസ് സംഘടനകളും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. പുതുച്ചേരിയും ഹിമാചല്‍ പ്രദേശും അടുത്തിടെയാണ് പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സെപ്തംബര്‍ 24-ന് ആരംഭിക്കാനിരിക്കെയാണ് വിവിധ സംസ്ഥാന ഘടകങ്ങളുടെ ഇത്തരമൊരു നടപടി.

നിലവില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3,570 കിലോമീറ്റര്‍ പദയാത്ര നടത്തുകയാണ് രാഹുല്‍ ഗാന്ധി. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനോട് ചോദിച്ചപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നായിരുന്നു കഴിഞ്ഞദിവസം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. അതേസമയം കോണ്‍ഗ്രസിന് ഗാന്ധിമാരല്ലാത്ത അധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കപില്‍ സിബല്‍, അശ്വനി കുമാര്‍, ഗുലാം നബി ആസാദ് എന്നിവര്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു.

Content Highlights: Chhattisgarh Congress passes resolution to appoint Rahul Gandhi as party president


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented