ബസ്തര്‍: പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്. ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുംവിധം ഗുജറാത്തില്‍ നിയമഭേദഗതി കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഒരുപടികൂടി കടന്നുള്ള പ്രഖ്യാപനം.
ഗോവധം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് രമണ്‍സിങ് പ്രതികരിച്ചത്.
ഗുജറാത്തിലെ മൃഗസംരക്ഷണ നിയമം കഴിഞ്ഞ ദിവസമാണ് ഭേദഗതി ചെയ്തത്. ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷയും പശുവിനെ കടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും വ്യവസ്ഥചെയ്യും വിധമാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരും അനധികൃത അറവുശാലകള്‍ക്കും ഇറച്ചിക്കടകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു.
#WATCH: Chhattisgarh CM Raman Singh says 'will hang those who kill (cows)' when asked will Chhattisgarh make any law against cow slaughter. pic.twitter.com/V5fdNs4CEk
— ANI (@ANI_news) 1 April 2017