നന്ദകുമാറിനെ കോടതിയിൽ ഹാജരാക്കുന്ന ദൃശ്യം | photo: ANI
ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് നന്ദകുമാര്‍ ഭാഗേല്‍ അറസ്റ്റില്‍. ബ്രാഹ്മണര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് അദ്ദേഹത്തെ റായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാറിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ബ്രഹ്മണര്‍ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നുമുള്ള നന്ദകുമാറിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുത്. അവരെ ബഹിഷ്കരിക്കണമെന്നും തിരികെ വോള്‍ഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരേ ബ്രാഹ്മണ സംഘടനകള്‍ നല്കിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
അതേസമയം തന്റെ സര്‍ക്കാരിന്റെ കാലത്ത് അരും നിയമത്തിന് മുകളിലല്ലെന്നും മുഖ്യമന്ത്രിയുടെ അച്ഛനായിരുന്നാലും ചെയ്തത് തെറ്റാണെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
content highlights: Chhattisgarh Chief Minister's Father Sent To Jail Over Brahmin Remark
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..