റായ്പുര്‍: ഛത്തീസ്ഗഢില്‍ ക്യാബിനറ്റ് മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി 15 കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍. താരതമ്യേന പുതുമുഖ എംഎല്‍എമാര്‍ക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഇതില്‍ 10 പേരും പിന്നാക്ക വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ വിഭാഗത്തില്നിന്നുമുള്ളവരാണ്. മൂന്ന് പേര് സ്ത്രീകളാണ്.
അതേസമയം, നിയമനത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. രാജസ്ഥാനിലെ സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് പാര്‍ട്ടിയില്‍ ഭിന്നിപ്പിനുള്ള സാധ്യത ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. പുതിയ നിയമനം ലഭിച്ചവര്‍ രാജസ്ഥാന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിന് നന്ദി പറയണമെന്നും ബിജെപി എംപി സുനില്‍ സോണി പറഞ്ഞു.
ഇത്തരം നിയമനങ്ങളെ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നുവെന്ന് ബിജെപി നേതാവ് രാജേഷ് മുനാത് പറഞ്ഞു. വിമതരെ സമാധാനിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി ബഘേല്‍ ഈ നിയമനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
എംഎല്‍എമാരില്‍ നാല് പേരെ ആഭ്യന്തരമന്ത്രി താമ്രധ്വജ് സാഹുവിന്റെയും ആരോഗ്യമന്ത്രി ടി.എസ്. സിങ് ദേവിന്റേയും ഓഫീസിലാണ് നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം മോഹിച്ചിരുന്നവരാണ് ഇരുവരും. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി ആരേയും നിയമിച്ചിട്ടില്ല.
Content Highlights: Chhattisgarh Chief Minister Bhupesh Baghel finds posts for 15 MLAs, BJP sees Jaipur effect
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..