സ്ഫോടനത്തിൽ തകർന്ന വീട് | Photo: Screengrab/ Mathrubhumi News
ചെന്നൈ: തമിഴ്നാട് ഡിണ്ടിഗലില്‍ ചൊവ്വാഴ്ച രാത്രി പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം. സ്ഫോടനത്തെ തുടര്‍ന്ന് വീട് തകര്‍ന്നുവീഴുകയായിരുന്നു. വീരക്കല്‍ സ്വദേശികളായ ജയരാമനും ഭാര്യ നാഗറാണിയുമാണ് മരിച്ചത്.
മരിച്ച ജയരാമന് പടക്ക വ്യാപാരിയാണ്. പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് വീടിനകത്ത് അളവില്‍ കവിഞ്ഞ പടക്കം സൂക്ഷിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ കുട്ടികള്‍ പുറത്ത് പോയ സമയത്താണ് വീട്ടില്‍ സ്ഫോടനമുണ്ടാവുന്നത്.
പടക്കം പൊട്ടിത്തെറിച്ചയുടനെ ഇരുനില വീട് പൂര്‍ണ്ണമായും തകര്‍ന്നുവീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ജയരാമനും ഭാര്യ നാഗറാണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി ആറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. മൃതദേഹം ഡിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രയിലേക്ക് മാറ്റി.
Content Highlights: chennai pongal cracker businessman and wife dies after house collides
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..