ഒരുവയസ്സുകാരന് ശസ്ത്രക്രിയ നടത്തേണ്ടത് നാവില്‍; പകരം ചെയ്തത് ജനനേന്ദ്രിയത്തില്‍


ആദ്യം ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പിന്നീട് തെറ്റ് മനസ്സിലാക്കിയതോടെ നാവിലും ശസ്ത്രക്രിയനടത്തി

പ്രതീകാത്മക ചിത്രം | Photo: AFP

ചെന്നൈ: മധുര രാജാജി സർക്കാർ ആശുപത്രിയിൽ ഒരുവയസ്സുകാരന് നാവിന് പകരം ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തി. വിരുദുനഗർ ജില്ലയിലെ സാത്തൂരിലുള്ള അജിത്ത് കുമാർ, കാർത്തിക ദമ്പതിമാരുടെ മകനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. നാവിന് വളർച്ചയെത്താത്തിനാൽ ജനിച്ചയുടനെ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു.

ഒരു വയസ്സ് പൂർത്തിയതിനുശേഷം ഒരു ശസ്ത്രക്രിയകൂടി നടത്തണമെന്നും നിർദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയിലാണ് പിഴവുണ്ടായത്. ആദ്യം ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പിന്നീട് തെറ്റ് മനസ്സിലാക്കിയതോടെ നാവിലും ശസ്ത്രക്രിയനടത്തി. അടുത്തടുത്ത് രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേനയായെങ്കിലും കുട്ടി ആരോഗ്യവാനാണ്.

മൂത്രംപോകുന്നതിന് ബുദ്ധിമുട്ടുണ്ടായതിനാൽ ആദ്യം ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, ഈ ശസ്ത്രക്രിയയുടെകാര്യം അറിയിച്ചില്ലെന്ന് കുട്ടിയുടെ അച്ഛൻ അജിത്ത് കുമാർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയെ വാർഡിലേക്ക് മാറ്റിയപ്പോൾ ജനനേന്ദ്രിയത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസ്സിലാക്കിയ തങ്ങൾ ഇക്കാര്യം ഡോക്ടർമാരോട് ചോദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. പിഴവുണ്ടായതായി അറിയിച്ചശേഷമാണ് അടുത്ത ശസ്ത്രക്രിയ നടത്തിയതെന്നും ഇവർ പറഞ്ഞു. ഡോക്ടർമാർക്കെതിരേ അജിത്ത് കുമാർ പോലീസിൽ പരാതി നൽകി.

Content Highlights: chennai one year old surgery error done to penis instead of tongue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented