ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന് എം.ജി ആറിന്റെ പേരുനല്‍കുമെന്ന് പ്രധാനമന്ത്രി മോദി


തമിഴ്‌നാട്ടില്‍നിന്ന് പുറപ്പെടുന്നതും അവിടേക്ക് പോകുന്നതുമായ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തമിഴിലും നല്‍കുന്നകാര്യം ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ചീപുരം (തമിഴ്‌നാട്): ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ (എം.ജി.ആര്‍) പേര് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടില്‍നിന്ന് പുറപ്പെടുന്നതും അവിടേക്ക് പോകുന്നതുമായ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തമിഴിലും നല്‍കുന്നകാര്യം ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയശേഷം തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ റാലിയിലാണ് പ്രഖ്യാപനങ്ങള്‍. എം.ജി.ആര്‍ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പോരാട്ടത്തില്‍ നിര്‍ണായകമായെന്നും പ്രധാനമന്ത്രി പറഞ്ഞു. കാഞ്ചീപുരത്തിനടുത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Chennai Central Railway Station, MGR

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented