ചീറ്റകളും മനുഷ്യരുമായി സംഘര്‍ഷമുണ്ടായേക്കാമെന്ന് വിലയിരുത്തല്‍;24 മണിക്കൂറും നിരീക്ഷണം,റേഡിയോ കോളര്‍


ഒ.കെ. മുരളീകൃഷ്ണന്‍

ചീറ്റപ്പുലി

കോഴിക്കോട്: ഏഴുപതിറ്റാണ്ടിനുശേഷം ഇന്ത്യയില്‍ ചീറ്റകളെത്തുമ്പോള്‍ ആഘോഷവാര്‍ത്തകള്‍ക്കൊപ്പം വന്യജീവി വിദഗ്ധര്‍ ആശങ്കകളും പങ്കുവെക്കുന്നു. 2006-ല്‍ ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച തുടങ്ങിയപ്പോള്‍ത്തന്നെ വിദഗ്ധരായ ചിലര്‍ എതിരഭിപ്രായം പറഞ്ഞിരുന്നു.

ഡൗണ്‍ ടു എര്‍ത്തിന്റെ കണക്കുപ്രകാരം കുനോയില്‍ 100 ചതുരശ്ര കിലോമീറ്ററിന് ഒന്‍പതു ചീറ്റകളുണ്ടാകും. ഇത് അവയുടെ അതിജീവനത്തിന് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇതേകാര്യം വന്യജീവി ശാസ്ത്രജ്ഞന്‍ ഡോ. പി.എസ്. ഈസയും പങ്കുവെക്കുന്നു.

ഇവയ്്ക്ക് അതിജീവിക്കാന്‍ കൂടുതല്‍ വിശാലമായ സ്ഥലംവേണം. മുന്‍പ് ചീറ്റകളുടെ നാശത്തിനിടയാക്കിയതില്‍ വേട്ടയാടലിനുപുറമേ ആവാസവ്യവസ്ഥയുടെ അഭാവവും ഉണ്ടായിരുന്നു. പുതിയ ഇരകളുടെ പ്രകൃതം ചീറ്റകളുടെ അതിജീവനത്തെ എങ്ങനെ ബാധിക്കുമെന്ന സംശയവും ഉണ്ട്. പുതുതായി വരുന്ന ഇവ ആവാസവ്യവസ്ഥയില്‍ മറ്റു ജീവികളുമായി ഉണ്ടാക്കുന്ന സംഘര്‍ഷം, ജൈവസംതുലനം ഇവയും പൂര്‍ണമായും വിലയിരുത്തപ്പെട്ടിട്ടില്ല.ചീറ്റയുടെ അഭാവത്തില്‍ നമ്മുടെ ജൈവസംവിധാനം സുസ്ഥിരത കൈവരിച്ച സ്ഥിതിക്ക് വലിയതുക ചെലവിട്ട് അവയെ കൊണ്ടുവരേണ്ടതുണ്ടോ. നിലവിലുള്ള ജീവിവര്‍ഗങ്ങളെ സംരക്ഷിക്കുകയാവണം നമ്മുടെ മുന്‍ഗണന -ഈസ പറഞ്ഞു. ഉള്‍ക്കാട്ടിലല്ലാതെ പുല്‍മൈതാനങ്ങളിലും തുറന്നസ്ഥലങ്ങളിലും വിഹരിക്കാനിഷ്ടപ്പെടുന്ന ചീറ്റകളും മനുഷ്യരുമായി സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു.

24 മണിക്കൂറും നിരീക്ഷണം

ന്യൂഡല്‍ഹി: കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ട എട്ട് ചീറ്റകളിലും റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയെ 24 മണിക്കൂറും നിരീക്ഷിക്കാന്‍ പ്രത്യേകസംഘങ്ങളെയും നിയോഗിച്ചു.

കടുവയുടെ മുഖം വരച്ച വിമാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ എട്ടുകൂടുകളിലാണ് ചീറ്റകളെ എത്തിച്ചത്. നാലു കൂടുകള്‍ മുന്നിലും ബാക്കി പിന്നിലുമായാണ് ക്രമീകരിച്ചത്. ചീറ്റകളെ അനുഗമിച്ച് ഇന്ത്യയിലെയും നമീബിയയിലെയും വിദഗ്ധരും ഉണ്ടായിരുന്നു. ഉസ്ബെക്കിസ്താനിലെ സമര്‍ഖണ്ഡില്‍ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ പങ്കെടുത്തശേഷം വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെത്തന്നെ മധ്യപ്രദേശിലെ കുനോയിലെത്തി.

പിറന്നാളില്‍ ഇളംനീല കുര്‍ത്തയും ഇളംതവിട്ടു നിറത്തിലുള്ള ജാക്കറ്റും സണ്‍ഗ്ലാസും ഇരുണ്ട തവിട്ടുനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് മോദിയെത്തിയത്. പ്രത്യേകം തയ്യാറാക്കിയ കൂടുകള്‍ക്കു മുകളില്‍ കയറിനിന്ന് ലിവര്‍ കറക്കിയാണ് ചീറ്റകള്‍ക്കായി ഇന്ത്യന്‍ മണ്ണിലേക്ക് വാതില്‍ തുറന്നത്. ചീറ്റകളുടെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി.

Content Highlights: Cheetahs At Kuno National Park


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented