ചീറ്റകള്‍ ഇണങ്ങിത്തുടങ്ങി, ആദ്യ ഭക്ഷണം പോത്തിറച്ചി


ഇന്ത്യയിലെത്തിച്ചശേഷം ഞായറാഴ്ച വൈകുന്നേരമാണ് ചീറ്റകള്‍ക്ക് ആദ്യമായി തീറ്റനല്‍കിയത്. രണ്ടുകിലോവീതം പോത്തിറച്ചിയാണ് നല്‍കിയത്.

Photo - PTI

ഷിയോപുര്‍ (മധ്യപ്രദേശ്): നമീബിയയില്‍നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച എട്ടു ചീറ്റപ്പുലികള്‍ നിലവിലെ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ടുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ചയാണ് നമീബിയയില്‍നിന്ന് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ പ്രത്യേക സംരക്ഷിതമേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഇവ ഇപ്പോള്‍ ഇവിടെ കളിച്ചുല്ലസിക്കുന്നതായാണ് പരിപാലനസംഘം നല്‍കുന്ന റിപ്പോര്‍ട്ട്.

ഇന്ത്യയിലെത്തിച്ചശേഷം ഞായറാഴ്ച വൈകുന്നേരമാണ് ചീറ്റകള്‍ക്ക് ആദ്യമായി തീറ്റനല്‍കിയത്. രണ്ടുകിലോവീതം പോത്തിറച്ചിയാണ് നല്‍കിയത്. ചീറ്റകളില്‍ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം നല്‍കിയ തീറ്റ മുഴുവന്‍ കഴിച്ചതായി പരിപാലനസംഘം അറിയിച്ചു. സാധാരണയായി മൂന്നുദിവസത്തിലൊരിക്കല്‍മാത്രമാണ് ചീറ്റകള്‍ ഭക്ഷണംകഴിക്കാറ്.

പുതിയ സാഹചര്യവുമായി ചീറ്റകളെല്ലാം ഇണങ്ങിയതായും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പരിപാലനസംഘം നല്‍കുന്ന വിവരം. എട്ടു ചീറ്റകളും സംഘത്തിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ്. 30 മുതല്‍ 66 മാസം വരെയാണ് ചീറ്റകളുടെ പ്രായം. ഫ്രെഡി, ആള്‍ട്ടണ്‍, സവനഹ്, സസ, ഒബാന്‍, ആശ, സിബിലി, സയിസ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. അഞ്ചെണ്ണം പെണ്‍ചീറ്റകളും മൂന്നെണ്ണം ആണ്‍ചീറ്റകളുമാണ്. ശനിയാഴ്ച തുറന്നുവിടുന്‌പോള്‍ ആശങ്കപ്പെട്ടുനിന്നിരുന്ന ചീറ്റകള്‍ ഇപ്പോള്‍ തികച്ചും സ്വതന്ത്രരായാണ് കാണപ്പെടുന്നത്. ഇന്ത്യയില്‍നിന്നും നമീബിയയില്‍നിന്നുമുള്ള വിദഗ്ധരാണ് ചീറ്റകളെ നിരീക്ഷിക്കുന്നത്.

Content Highlights: Cheetah Kuno national park buffalo meat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented