കുനോയിലെത്തിച്ച ചീറ്റ 'ആശ' ഗര്‍ഭിണിയാണെന്ന് സൂചന


ചീറ്റപ്പുലി

ഭോപ്പാല്‍: ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് അടുത്തിടെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് ഗര്‍ഭിണിയാണെന്ന് സൂചന. 'ആശ' എന്ന് പേരിട്ട ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചതെന്നാണ് വിവരം. ഇന്ത്യയിലെത്തിച്ച ചീറ്റകളെ തുറന്നുവിടുന്ന മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റയ്ക്ക് ഈ പേരിട്ടത്‌. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ ജനിക്കാന്‍ പോകുന്ന ആദ്യ ചീറ്റപ്പുലിയായിരിക്കും ഇത്.

ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോര്‍മോണ്‍ അടയാളങ്ങളും ഈ ചീറ്റപ്പുലിയില്‍ പ്രകടമാണെന്ന് കുനോയില്‍ ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ ആശ ഗര്‍ഭിണിയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.



ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചാല്‍ ചീറ്റപ്പുലിക്ക് ദേശീയോദ്യാനത്തില്‍ പ്രത്യേക കരുതലും സംരക്ഷണവും ഒരുക്കുമെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് (സിസിഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്കര്‍ പറഞ്ഞു.

നമീബിയയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പെണ്‍ ചീറ്റകളേയും മൂന്ന് ആണ്‍ ചീറ്റകളേയും സെപ്റ്റംബര്‍ 17നാണ് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്.

1952-ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച ജീവിവര്‍ഗമാണ് ചീറ്റപ്പുലികള്‍. ഇന്ത്യയിലെത്തിച്ചവയിലെ ചീറ്റപ്പുലികളില്‍ ഒന്ന് കുഞ്ഞിന് ജന്‍മം നല്‍കുന്നതോടെ ഇവയുടെ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി അതിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ഘട്ടം പിന്നിടും.

Content Highlights: Cheetah ‘Aasha’ may be pregnant with hope in Kuno


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented