മോദിയുടെ ജന്മദിനത്തില്‍ ചീറ്റകള്‍ എത്തും; കുനോയില്‍ ഒരുങ്ങുന്നത് ഏഴ് ഹെലിപ്പാഡുകള്‍


ചീറ്റ

ഭോപാല്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ ഈ മാസം 17-ന് ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തും.

ചീറ്റകളെ പാര്‍പ്പിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം അന്ന് മോദി സന്ദര്‍ശിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. ചീറ്റകളെ എത്തിക്കാനും മറ്റുമായി കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകള്‍ പണിയുന്നുണ്ട്.

എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് മധ്യപ്രദേശിലെ മുഖ്യ വനപാലകന്‍ ജെ.എസ്. ചൗഹാന്‍ പറഞ്ഞു. ഈമാസംതന്നെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ചീറ്റകളെ ഇന്ത്യയിലേക്കു കയറ്റിയയക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ദക്ഷിണാഫ്രിക്ക ഒപ്പിട്ടിട്ടില്ല. ഒപ്പിടലിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള സംഘം ചൊവ്വാഴ്ച കുനോയിലെത്തി. നമീബിയയില്‍ ക്വാറന്റീനിലാണ് ഇന്ത്യയിലേക്കുള്ള 12 ചീറ്റകള്‍.

Content Highlights: Cheeta's will reach In India on Modi's birthday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented