'ചീറ്റകള്‍ സുഖമായിരിക്കുന്നു' ;രണ്ടെണ്ണത്തിനെ തുറന്നുവിട്ടു, കുനോയില്‍ നിന്നുള്ള വിശേഷങ്ങളുമായി മോദി


കുനോയിലെത്തിച്ച ചീറ്റകളിലൊന്ന്, മോദി

ന്യൂഡല്‍ഹി: രണ്ടു മാസത്തോളമായി നമീബിയയില്‍ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചിട്ട്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

'ഗ്രേറ്റ് ന്യൂസ് പുതിയ പരിസരവുമായി അവര്‍ ഇണങ്ങിയിരിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു. നിര്‍ബന്ധിത ക്വറന്റീന് ശേഷം ചീറ്റകളില്‍ രണ്ടെണ്ണത്തിനെ തുറന്നുവിട്ടതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.



നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച എട്ടു ചീറ്റകള്‍ക്ക് 50 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതില്‍ രണ്ടെണ്ണത്തിനെ പരിസരവുമായി കൂടുതല്‍ ഇണങ്ങുന്നതിന് വേണ്ടി വലിയ ചുറ്റുപാടിലേക്ക് വിട്ടു. എല്ലാ ചീറ്റകളും ആരോഗ്യത്തോടെ സജീവമായി തന്നെ ഇരിക്കുന്നു. പുതിയ പരിസരവുമായി അവര്‍ നന്നായി ഇണങ്ങി. ഉടനെ തന്നെ മറ്റ് ആറ് ചീറ്റകളെയും തുറന്ന് വിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വംശനാശം സംഭവിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. പ്രധാന മന്ത്രിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17ന് ആണ് അവയെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്.

എഡ്ഡിയും ഫ്രെല്‍ട്ടണ്‍ എന്നിങ്ങനെ പേരുള്ള രണ്ടു ചീറ്റകളെയാണ് ക്വാറന്റീനു ശേഷം ഇപ്പോള്‍ പുറത്തുവിട്ടത്. മറ്റുള്ള ചീറ്റകളെ നവംബര്‍ 10ന് മുന്‍പ് റിലീസ് ചെയ്യാന്‍ പറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇവയെ പരിപാലിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘം തന്നെയുണ്ട്.

Content Highlights: cheeta information from kuno national park madhya pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented