അലയൻസ് എയർ(പ്രതീകാത്മക ചിത്രം)/ Twitter/Port Blair Airport
പോര്‍ട്ട് ബ്ലെയര്‍: ഇന്ത്യന്‍ വ്യോമസേന താവളത്തിന്റെ ദൃശ്യം പകര്‍ത്തിയ അലയന്‍സ് എയര്‍ പൈലറ്റിനെ തടഞ്ഞുവെച്ചു. രാജസ്ഥാനിലെ ഉത്തര്ലായ് വ്യോമസേനാ താവളത്തിലാണ് സംഭവം. മണിക്കൂറുകളോളം പിടിച്ചുവെച്ച ഇയാളെ പിന്നീട് വിട്ടയച്ചു.
പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നാവികസേനയുടെ വ്യോമപരിധിയിലുള്ള പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ശ്രദ്ധപുലര്‍ത്തണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ യാത്രക്കാര്‍ക്ക് നല്കി.
സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി അലയന്‍സ് എയര്‍ അധികൃതര്‍ അറിയിച്ചു. ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. ജനുവരി ഒന്‍പതിനാണ് സംഭവം. പൈലറ്റിനെ കാണാതായതോടെ അഞ്ചുമണിക്കൂറോളം അലയന്‍സ് എയറിന്റെ 9ഐ962 വിമാനം വൈകിയിരുന്നു. ബ്രസീലിയന്‍ പൗരനാണ് പൈലറ്റ്.
Content Highlights: Chartered flight pilot detained for taking pictures, videos of restricted IAF aerodrome in Rajasthan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..