Charanjit Singh Channi| ANI Photo
ചണ്ഡിഗഢ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പഞ്ചാബില്‍ നാടകീയ നീക്കങ്ങള്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ഉയര്‍ന്നുകേട്ട സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയ്ക്ക് പകരം ചരണ്‍ജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയാവും. സംസ്ഥാന ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിങ് ചന്നി മാറും.
സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ മുഖ്യമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പിച്ച ശേഷമാണ് ചരണ്‍ജിത്ത് സിങ് ചന്നിയുടെ പേര് അപ്രതീക്ഷിതമായി ഉയര്‍ന്നുവന്നത്. സമവായം എന്ന നിലയിലേക്കാണ് ദളിത് നേതാവായ ചന്നിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ കക്ഷിയോഗം നേതാവായി ചന്നിയെ തിരഞ്ഞെടുത്തു. ഹരീഷ് റാവത്ത് ഔദ്യോഗികമായി ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.
എ.ഐ.സി.സി നിരീക്ഷകരായ ഹരീഷ് റാവത്ത് അടക്കമുള്ളവര്‍ നേരത്തെ എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പി.സി.സി അധ്യക്ഷന്‍ സിദ്ദുവിനുള്ള എതിര്‍പ്പാണ് ചരണ്‍ജിത്ത് സിങിലേക്ക് എത്താന്‍ ഹൈക്കമാന്റിനെ പ്രേരിപ്പിച്ചത്.
7 മണിയോടെ ചന്നിയും മറ്റ് മുതിര്‍ന്ന നേതാക്കളും ഗവര്‍ണറെ കാണും. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ തീരുമാനമാകും.
Content Hioghlights: Charanjit Singh Channi to be Punjab chief minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..