
-
ന്യൂഡൽഹി: ലോക്ക്ഡൗണിനു ശേഷമുള്ള കൊവിഡ് കാലത്ത് ഫ്ളൈറ്റ് സേവനങ്ങളിലും വിമാനത്താവളങ്ങളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് വിവിധ കോണുകളില്‍ നിന്ന് വരുന്നത്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലത്തിനു ശേഷം ആഭ്യന്തര വ്യോമഗതാഗതം രാജ്യത്ത് പുനരാരംഭിക്കുകയാണെങ്കില്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സെന്റട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്.
ഫ്ളൈറ്റ് സമയത്തിനു രണ്ട് മണിക്കൂറിനു മുമ്പ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യണം. മാസ്ക് ഗ്ലൗസ് തുടങ്ങിയവ യാത്രക്കാര്‍ കരുതണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍. ഓരോ ഗേറ്റിലും സാനിറ്റൈസര്‍ ഉണ്ടാവും. മാത്രവുമല്ല എല്ലാ ഫ്ലൈറ്റുകളും ഇടവിട്ടുള്ള ഓരോ സീറ്റുകള്‍ ഒഴിച്ചിടേണ്ടതായും വരും തുടങ്ങിയ നിര്‍ദേശങ്ങള്‍ സിഐഎസ് എഫ് വ്യോമയാന മന്ത്രാലയത്തിന് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. മാത്രവുമല്ല യാത്രക്കാരില്‍ നിന്ന് ക്വാറന്റൈന് ചരിത്രം ആരായാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫ്ളൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് നിയന്ത്രണം നല്‍കിയിട്ടുണ്ട്.
ക്വാറന്റൈന് ചരിത്രമുള്ളവരെ സിഐഎസ് എഫ് പ്രത്യേക ചെക്കിങ് പോയിന്റുകളിലാവും സ്ക്രീന്‍ ചെയ്യുക.
ഫ്ളൈറ്റുകളില്‍ സ്വന്തം സീറ്റുകളില്‍ യാത്രക്കാരെത്തിയാല്‍ ക്രൂ അംഗങ്ങൾ സാനിറ്റൈസര്‍ നല്‍കും. ഓരോ യാത്രക്കാരനും ചോദ്യാവലികളും പൂരിപ്പിക്കാന്‍ നല്‍കും. ക്വാറന്റൈന് ചരിത്രം സമ്പര്‍ക്ക ചരിത്രം എന്നിവ മനസ്സിലാക്കാനണിത്.
വിമാനത്താവളത്തില്‍ യാത്രക്കാരുടെ പനിയും ടെപംറേച്ചര്‍ ഗണ്‍ ഉപയോഗിച്ച് പരിശോധിക്കും.
നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ ബസ്സിലെ സീറ്റുകളില്‍ പ്രത്യേക ക്രമീകരണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ സ്പൈസ് ജെറ്റ് പുറത്തു വിട്ടു. ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുന്ന തരത്തിലുള്ള ക്രമീകരമമാണ് സ്പൈസ് ജെറ്റ് നടത്തിയത്.
എല്ലാ സീറ്റുകളിലും യാത്രക്കാര്‍ ഇരിക്കാതിരിക്കാന്‍ ക്രോസ് ചിഹ്നം ഒന്നിടവിട്ട സീറ്റുകളില്‍ പതിപ്പിച്ചിട്ടുണ്ട്.
ഫ്ളൈറ്റിലേക്ക് കയറുന്ന കോണിപ്പടികളിലും ഓരോ യാത്രക്കാരും പാലിക്കേണ്ട മിനിമം അകലത്തെ ചൂണ്ടിക്കാണിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്.

ഫ്ളൈറ്റിനുള്ളിലും ബുക്ക് ചെയ്യാവുന്ന സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനാൽ ആകാശ യാത്രയുടെ നിരക്ക് ഓരോരുത്തര്‍ക്കും ഇരട്ടിയായി ഉയരുമെന്ന ആശങ്കയുമുണ്ട്.
content highlights: Changed Reporting Time, Vacant Seats, new rulers for air travellers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..