തന്ത്രം മാറ്റുന്നു: ഇനി കോണ്‍ഗ്രസല്ല; പഞ്ചോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നു പറയണം


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: റാലികളില്‍ പ്രസംഗിക്കുമ്പോള്‍, വാര്‍ത്താസമ്മേളനങ്ങളില്‍, ചാനല്‍ ചര്‍ച്ചകളില്‍ തുടങ്ങി പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴൊക്കെ നേതാക്കള്‍ ഇനി കോണ്‍ഗ്രസ് എന്ന് വെറുതെ പറഞ്ഞ് പോയാല്‍ പോരാ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നു തന്നെ പറയണം. ചിന്തന്‍ ശിബിരത്തിന് പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ഇന്ത്യക്കാരുടേതാണ് കോണ്‍ഗ്രസ്, സ്വാതന്ത്ര്യത്തിനായി പോരാടിയ പാര്‍ട്ടി, തുടങ്ങിയ സന്ദേശങ്ങള്‍ ഇതിലൂടെ നല്‍കുന്നതിനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ബിജെപിയും പ്രധാനമന്ത്രി മോദിയും കോണ്‍ഗ്രസ് നേതാക്കളുടെ ദേശീയതയേയും രാജ്യസ്‌നേഹവും നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഇന്ത്യക്കാരുടെ പാര്‍ട്ടിയാണെന്നും അതിന് രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി പോരാടിയ ചരിത്രമുണ്ടെന്നുമടക്കം ഉറക്കെ പറയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്നും പാര്‍ട്ടിയുടെ മാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ മറ്റു ചില സുപ്രധാന മാറ്റങ്ങളും പാര്‍ട്ടി നടത്തിയിട്ടുണ്ട്. അതിലൊന്നായിരുന്നു പാര്‍ട്ടി പ്രമേയത്തിലെ ഭാഷാ മാറ്റം. ഉദയ്പുരില്‍ പാര്‍ട്ടി പ്രമേയങ്ങള്‍ ഹിന്ദിയിലാണ് അവതരിപ്പിച്ചത്. ശേഷം അതിന്റെ ഇംഗ്ലീഷിലുള്ള പരിഭാഷ ലഭ്യമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് ആദ്യമായിട്ടാണ് ഹിന്ദിയില്‍ പ്രമേയം അവതരിപ്പിക്കുന്നത്. ഇതുവരെ ഇംഗ്ലീഷില്‍ പ്രമേയം അവതരിപ്പിക്കുകയും ശേഷം അതിന്റെ ഹിന്ദി പരിഭാഷ മാധ്യമങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെയ്തിരുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസിന്റെ ആശയവിനിമയ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ചിന്തന്‍ ശിബരത്തില്‍ ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ രൂപീകരിച്ച 2024 തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് കര്‍മ സമിതി യോഗത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ ലഭ്യമാക്കിയതിന്റെ വേഗതയും മാറ്റത്തിന്റെ സൂചനകളാണെന്നാണ് പറയപ്പെടുന്നത്.

2024-ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എട്ടംഗ കര്‍മസേന

ചിന്തന്‍ ശിബിര നിര്‍ദേശപ്രകാരം സംഘടന പരിഷ്‌കരിക്കാനും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും വേണ്ടി എട്ടംഗ കര്‍മസേനയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രൂപം നല്‍കിത്.

പാര്‍ട്ടി നയരൂപവത്കരണത്തിനായുള്ള രാഷ്ട്രീയകാര്യ സമിതിയെയും ഭാരത ഐക്യയാത്രയ്ക്കുള്ള ഏകോപനസമിതിയെയും ഇതോടൊപ്പം നിയമിച്ചു. കര്‍മസേനയുടെ ആദ്യയോഗം സോണിയയുടെ നിയമന ഉത്തരവ് വന്നതിനുപിന്നാലെ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മൂന്ന് സമിതിയിലും അംഗമാണ്.

പി. ചിദംബരം, മുകുള്‍ വാസ്നിക്, ജയറാം രമേഷ്, കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍, പ്രിയങ്കാ ഗാന്ധി, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രശാന്ത് കിഷോറിന്റെ മുന്‍ സഹപ്രവര്‍ത്തകനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ സുനില്‍ കനുഗൊലു എന്നിവരാണ് കര്‍മസമിതിയംഗങ്ങള്‍. സോണിയതന്നെ അധ്യക്ഷയായ രാഷ്ട്രീയകാര്യ സമിതിയില്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്, അംബികാ സോണി, ദിഗ്വിജയ് സിങ്, ആനന്ദ് ശര്‍മ, കെ.സി. വേണുഗോപാല്‍, ജിതേന്ദ്ര സിങ് എന്നിവരാണ് അംഗങ്ങള്‍. നേതൃത്വത്തെ വിമര്‍ശിച്ച ജി-23 നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി. ഇരുവരും ചിന്തന്‍ ശിബിരത്തില്‍ പാര്‍ട്ടിനിലപാടില്‍ ഐക്യമുണ്ടാക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ചിരുന്നു.

ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത ഐക്യയാത്രയുടെ ഏകോപന സമിതിയില്‍ കേരളത്തില്‍നിന്ന് ശശി തരൂരും കര്‍ണാടകരാഷ്ട്രീയത്തിലെ പ്രമുഖനായ മലയാളി കെ.ജെ. ജോര്‍ജും അംഗങ്ങളാണ്. ദിഗ്വിജയ് സിങ്, സച്ചിന്‍ പൈലറ്റ്, രണ്‍വീത് സിങ് ബിട്ടു, ജോതി മണി, പ്രദ്യുത് ബര്‍ദൊലോയി, ജിതു പട്വാരി, സലിം അഹമ്മദ് എന്നിവരാണ് മറ്റംഗങ്ങള്‍. കര്‍മസേനയിലെ അംഗങ്ങളും പോഷകസംഘടനകളുടെ മേധാവികളും ഇതിന്റെ ഭാഗമാണ്.

കര്‍മസേനയിലെ ഓരോ അംഗത്തിനും ഓരോ ചുമതലയാണുള്ളത്. സംഘടനാ പുനരുജ്ജീവനം, കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ, ജനങ്ങള്‍ക്കിടയിലേക്കിറങ്ങല്‍, സാമ്പത്തികം, തിരഞ്ഞെടുപ്പ് നിയന്ത്രണം എന്നിങ്ങനെയാണിത്. പ്രിയങ്കാ ഗാന്ധിക്ക് തിരഞ്ഞെടുപ്പ്, സുര്‍ജേവാലയ്ക്ക് മാധ്യമം, ജയറാം രമേഷിന് പൊതുജന സമ്പര്‍ക്കം എന്നിങ്ങനെയാണ് ചുമതലയെന്നറിയുന്നു. കമ്യൂണിക്കേഷന്‍വിഭാഗം സമ്പൂര്‍ണമായി അഴിച്ചുപണിയും. സാമൂഹികമാധ്യമ പ്രചാരണത്തിന് പ്രത്യേകവിഭാഗമുണ്ടാക്കും.

Content Highlights: Change of strategy- Stress on speaking Indian National Congress instead of Congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented