ചെന്നൈ: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ -2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. 20 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ഞായറാഴ്ച വൈകിട്ട് 6.43നാണ് ആരംഭിച്ചത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45ന് പേടകത്തിന്റെ വിക്ഷേപണം നടക്കും. നേരത്തെ ജൂലായ് 15 പുലര്‍ച്ചെ 2.50 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം റോക്കറ്റിലെ തകരാര്‍ മൂലം മാറ്റിവെക്കുകയായിരുന്നു. തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ ഒരുക്കം തുടങ്ങിയത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചതില്‍ ശക്തിയേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലാണ് പേടകം വിക്ഷേപിക്കുക. 

കൗണ്ട് ഡൗണ്‍ നടക്കുന്നതിനിടെ പേടകത്തിന്റെയും റോക്കറ്റിന്റെയും സൂഷ്മ പരിശോധന തുടരും. തകരാറുകള്‍ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷമെ വിക്ഷേപണം നടത്താന്‍ ഐഎസ്ആര്‍ഒ തയ്യാറാകു.

Content Highlights: This is the second attempt to launch the Chandrayaan-2 spacecraft