ബെംഗളൂരു: ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തിന്റെ നിര്‍ണായകനിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെത്തി. ബെംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സ്വീകരിച്ചു. 

ബെംഗളൂരുവില്‍ ഐ.എസ്.ആര്‍.ഒ.യുടെ ട്രാക്കിങ് സെന്ററായ ഇസ്ട്രാക്കിലിരുന്നാണ് പ്രധാനമന്ത്രി ചന്ദ്രയാന്‍ 2 ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുന്നത് തത്സമയം വീക്ഷിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത 70 വിദ്യാര്‍ഥികളും ചന്ദ്രയാന്‍-2 ചന്ദ്രനിലിറങ്ങുന്ന ചരിത്രനിമിഷം പ്രധാനമന്ത്രിക്കൊപ്പം കാണും. 

Content Highlights: chandrayaan 2 landing; pm modi arrives in bengaluru