ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി ചന്ദ്രശേഖര കമ്പാറിനെ തിരഞ്ഞെടുത്തു. ബിജെപി പിന്തുണച്ച പ്രതിഭാ റായ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 29 നെതിരെ 56 വോട്ടുകള്‍ക്കാണ് പുരോഗമന പക്ഷക്കാരനായ കമ്പാറിന്റെ വിജയം.
ജ്ഞാനപീഠ പുരസ്താക ജേത്രിയും ഒഡീഷ എഴുത്തുകാരിയുമായ പ്രതിഭാ റായിയെ മുന്നില്‍ നിര്‍ത്തി കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയിരുന്നു.
കന്നഡ സാഹിത്യകാരനായ ചന്ദ്രശേഖര കമ്പാര്‍ നിലവില്‍ അക്കാദമി ഉപാധ്യക്ഷനായിരുന്നു. മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേയും പ്രതിഭാ റായിയെ കൂടാതെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനുണ്ടായിരുന്നു. പ്രഭാവര്‍മ്മ, ബലചന്ദ്രന്‍ വടക്കേടത്ത്, ഡോ. അജിത് കുമാര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്തത്.