ഹൈദരബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പൗരത്വനിയമഭേദഗതിക്കെതിരെ ഹൈദരബാദില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
ഹൈദരബാദിലെ ക്രിസ്റ്റല്‍ ഗാര്‍ഡനില്‍ നടത്താനിരുന്ന പ്രതിഷേധറാലിക്ക് ഹൈദരബാദ് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത ആസാദിനെ തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത വിവരം ആസാദ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
'തെലങ്കാനയില്‍ സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുകയാണ്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ അനുയായികളെ പോലീസ് ലാത്തി കൊണ്ട് അടിച്ചു. തുടര്‍ന്ന് എന്നെ വിമാനത്താവളത്തിലെത്തിച്ച് ന്യൂഡല്‍ഹിയിലേക്ക് അയച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്, ഈ അപമാനം ഒരിക്കലും മറക്കില്ല, എത്രയും വേഗം തിരിച്ചുവരുന്നതായിരിക്കും.'- ആസാദ് ട്വിറ്ററില്‍ കുറച്ചു.
तेलंगाना में तानाशाही चरम पर है लोगों के विरोध प्रदर्शन करने के अधिकार को छीना जा रहा है पहले हमारे लोगों को लाठियां मारी गई फिर मुझे गिरफ्तार कर लिया गया,अब मुझे एयरपोर्ट ले आएं है दिल्ली भेज रहे है। @TelanganaCMO याद रखे बहुजन समाज इस अपमान को कभी नही भूलेगा। जल्द वापिस आऊंगा
— Chandra Shekhar Aazad (@BhimArmyChief) January 27, 2020
2019 ഡിസംബറില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ ന്യൂഡല്‍ഹിയിലെ ജുമാ മസ്ജിദ് പരിസരത്ത് പ്രതിഷേധമാര്‍ച്ച് നടത്തിയതിന് ജുമാ മസ്ജിദ് പോലീസ് ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ മാസം 16നാണ് ജാമ്യത്തില്‍ വിട്ടത്.
Content Highlights: Chandrasekar Azaz expelled from Hyderabad over CAA Protest