ബെംഗളൂരു: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച് ഡി ദേവഗൗഡയുമായി കൂടികാഴ്ച നടത്തി.

ബെംഗളൂരുവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 2019ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കെതിരെ വിശാല സഖ്യം രൂപീകരിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്‌.

ചന്ദ്രബാബു നായിഡുവിനെ ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ചേര്‍ന്ന് സ്വീകരിച്ചു.

ബിജെപിക്കെതിരായ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എതിര്‍പ്പുകള്‍ മാറ്റിവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചന്ദ്രബാബു നായിഡു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ തെലുങ്കുദേശം പാര്‍ട്ടിയും കോണ്‍ഗ്രസും ഇതിനുശേഷം തീരുമാനിച്ചിരുന്നു.