അമരാവതി: ചിറ്റൂരിലെ കര്‍ഷകന്‍ നാഗേശ്വരറാവുവിന്റെ രണ്ട് പെണ്‍മക്കളുടേയും വിദ്യാഭ്യാസചെലവ് ഏറ്റെടുക്കാന്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സന്നദ്ധത അറിയിച്ചു. പെണ്‍കുട്ടികള്‍ വയലില്‍ കലപ്പ വലിക്കുന്നതിന്റെ വീഡിയോ നേരത്തെ ഇന്റര്‍നെറ്റില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
ലോക്ക് ഡൗണിനെ തുടര്‍ന്നാണ് നാഗേശ്വരറാവുവിന്റെ കുടുംബം ദുരിതത്തിലായത്. 20 കൊല്ലമായി മദനപല്ലെ മണ്ഡലില്‍ ചായക്കട നടത്തുകയായിരുന്ന റാവു ലോക്ക് ഡൗണായതോടെ സ്വന്തം ഗ്രാമമായ രാജുവാരിപല്ലെയിലേക്ക് മടങ്ങി. കലപ്പ വാങ്ങാനോ വാടയ്‌ക്കെടുക്കാനോ നിര്‍വാഹമില്ലാത്തതിനാല്‍ റാവുവിന്റെ പെണ്‍മക്കളായ വെണ്ണെലയും ചന്ദനയും കലപ്പ വലിച്ച് വയലുഴുകയായിരുന്നു.
ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബോളിവുഡ് താരം സോനു സൂദ് നാഗേശ്വരറാവുവിന് ട്രാക്ടര്‍ നല്‍കി സഹായിക്കുമെന്നറിയിച്ചത്. ശനിയാഴ്ച ഗായത്രി ഏജന്‍സിയുടെ എംഡി ട്രാക്ടര്‍ കൈമാറുകയും ചെയ്തിരുന്നു. സോനു സൂദുമായി സംസാരിക്കുകയും നാഗേശ്വരറാവുവിന്റെ പരിതാപകരമായ സ്ഥിതി അറിഞ്ഞതോടെ പെണ്‍മക്കളുടെ വിദ്യാഭ്യാസചെലവ് വഹിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു.
Content Highlights: Chandrababu Naidu To Take Care Of Andhra Farmer's Daughters' Education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..