Photo: ANI
ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): ടിഡിപി പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ നടന്ന പൊതുയോഗത്തിനിടെയാണ് അപകടം. പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് അപകടം.
പരിക്കേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്. യോഗത്തിന്റെ ഭാഗമായി നടന്ന പ്രത്യേക റേഷന്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്.
കഴിഞ്ഞയാഴ്ച നെല്ലൂരില്‍ ചന്ദ്രബാബു നായിഡു നടത്തിയ റോഡ് ഷോയ്ക്കിടെ അഴുക്കുചാലില്‍ വീണ് എട്ടുപേര്‍ മരിച്ചിരുന്നു. ചന്ദ്രബാബു നായിഡു എത്തിയതോടെ വലിയ തിരക്കുണ്ടാവുകയായിരുന്നു. ഇതിനിടെ അഴുക്കുചാലിന്റെ സ്ലാബ് പൊട്ടി ആളുകള്‍ അതില്‍ വീണു. സംഭവത്തില്‍ എട്ട് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlights: chandrababu Naidu's meeting stampede at guntur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..