ചണ്ഡീഗഢ് സര്‍വകലാശാല: ഹോസ്റ്റല്‍ ശുചിമുറികള്‍ ഉപയോഗിക്കാന്‍ ഭയന്ന് വിദ്യാര്‍ഥിനികള്‍, പോലീസ് പരിശോധന


സെപ്റ്റംബര്‍ 24 വരെ അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍വകലാശാലയില്‍ നടന്നുവന്നിരുന്ന പ്രതിഷേധത്തിന് അയവ് വന്നിട്ടുണ്ട്.

വീടുകളിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ | Photo : Twitter / @thakur_shivangi

ചണ്ഡീഗഢ്: ചണ്ഡീഗഢ് സര്‍വകലാശാല ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തായെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് ഹോസ്റ്റലിലെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ ഭയന്ന് പെണ്‍കുട്ടികള്‍. ഇതേത്തുടര്‍ന്ന് ഹോസ്റ്റലിലെ ശുചിമുറികളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധന നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഹോസ്റ്റലില്‍ താമസിക്കാന്‍ ഭയമുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

സര്‍വകലാശാലാ അധികൃതര്‍ പോലീസിനെ സ്വാധീനിച്ചതായും അക്കാരണത്താലാണ് പോലീസ് വിദ്യാര്‍ഥിനികളെ പിന്തുണയ്ക്കാത്തതെന്നും ഒരു വിദ്യാര്‍ഥിനി ആരോപിച്ചു. അതിനിടെ, സംഭവത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഫോണ്‍ കോളുകള്‍ വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ വൈറലാക്കുമൊയിരുന്നു ഫോണ്‍വിളികളുടെ ഉള്ളടക്കമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കാനഡയില്‍ നിന്നാണ് കോളുകള്‍ വന്നതെന്നും വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളില്‍ പലരും വീടുകളിലേക്ക്‌ മടങ്ങി.

സെപ്റ്റംബര്‍ 24 വരെ അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍വകലാശാലയില്‍ നടന്നുവന്നിരുന്ന പ്രതിഷേധത്തിന് അയവ് വന്നിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിനി സ്വന്തം സ്വകാര്യ ദൃശ്യങ്ങള്‍ മാത്രമാണ് പങ്കുവെച്ചതെങ്കില്‍ എന്തിനാണ് ആ വിദ്യാര്‍ഥിയെ ലോക്കപ്പിലാക്കിയിരിക്കുന്നതെന്ന് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിനി പ്രതികരിച്ചു. പോലീസിന്റെ പ്രസ്താവനകള്‍ വിശ്വസനീയമല്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണത്തിലാണ് പ്രശ്നമെന്നും വീഡിയോകളിലല്ലെന്നും വിദ്യാര്‍ഥികള്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് വീഡിയോകള്‍ ചിത്രീകരിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിദ്യാര്‍ഥികളോട് മോശമായി പൈരുമാറിയിരുന്ന ഈ വാര്‍ഡനെ പിന്നീട് സസ്പെന്‍ഡ് ചെയ്തു.

ഹോസ്റ്റലിലെ ഒരു വിദ്യാര്‍ഥിനി ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനികളുടെ അറുപതോളം സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഷിംലയിലുള്ള ആണ്‍സുഹൃത്തിന് അയച്ചതായും സാമൂഹിക മാധ്യമങ്ങളിലും പോണ്‍സൈറ്റുകളിലും വീഡിയോകള്‍ അപ് ലോഡ് ചെയ്യുകയും ചെയ്തതായാണ് വിദ്യാര്‍ഥികളുടെ ആരോപണം. എന്നാല്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥി സ്വന്തം സ്വകാര്യദൃശ്യങ്ങളാണ് ആണ്‍സുഹൃത്തിന് പങ്കുവെച്ചതെന്നാണ് പോലീസ് ഭാഷ്യം.

മറ്റു പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണിതെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നിര്‍ദേശത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമടങ്ങുന്ന മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Content Highlights: Chandigarh University, Video Leak, Girl Students Scared To Use Toilet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented