ആരും ജീവനൊടുക്കിയിട്ടില്ല, പെണ്‍കുട്ടി ആണ്‍സുഹൃത്തിന് അയച്ചത് സ്വന്തം ദൃശ്യം- ചണ്ഡീഗഢ് സര്‍വകലാശാല


ചണ്ഡീഗഢ് സർവകലാശാല കാമ്പസിനുള്ളിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽനിന്ന് | Photo: ANI

ചണ്ഡീഗഢ്: വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വിവാദം പുകയുന്നതിനിടെ സംഭവത്തേക്കുറിച്ച് വിശദീകരണവുമായി ചണ്ഡീഗഢ് സര്‍വകലാശാല. വിഷയത്തില്‍ സര്‍വകലാശാല പ്രൊ. ചാന്‍സലര്‍ ഡോ. ആര്‍.എസ്. ബാവ പ്രസ്താവനയിറക്കി.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്‌തെന്നുള്ള പ്രചാരണം തെറ്റാണെന്നും ഒരു പെണ്‍കുട്ടിയും അത്തരത്തിലൊരു കാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

പല വിദ്യാര്‍ഥിനികളുടെയും മോശം എം.എം.എസുകള്‍ പ്രചരിക്കുന്നുണ്ടെന്ന വാര്‍ത്തകളും പ്രൊ. വി.സി. നിരാകരിച്ചു. ഇത്തരം വാര്‍ത്തകള്‍ തെറ്റും അടിസ്ഥാനരഹിതവുമാണ്. ഒരു വിദ്യാര്‍ഥിനി തന്റെ സ്വകാര്യദൃശ്യങ്ങള്‍ സ്വമേധയാ ചിത്രീകരിച്ച് ആണ്‍സുഹൃത്തിന് പങ്കുവെച്ചതല്ലാതെ, മറ്റു പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സര്‍വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.

മറ്റ് വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് പ്രസ്താവനയില്‍ പറയുന്നു. വിദ്യാര്‍ഥിനികളുടെ ആവശ്യപ്രകാരം സര്‍വകലാശാല തന്നെ പോലീസിനെ തുടര്‍ അന്വേഷണം ഏല്‍പിക്കുകയായിരുന്നെന്നും അതിന്‍പ്രകാരം പോലീസ് ഒരു പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പ്രൊ. വി.സി. അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയ്‌ക്കെതിരേ ഐ.ടി. നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എല്ലാ മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണവുമായി സര്‍വകലാശാല പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തിന് പിന്നാലെ സര്‍വകലാശാലയില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ വിഷയത്തേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ഹോസ്റ്റലില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി ആരോപിച്ച് ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്. രാത്രി വൈകിയും കാമ്പസില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം തുടര്‍ന്നു. ഏകദേശം അറുപതോളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങളും ശൗചാലയത്തില്‍നിന്നുള്ള ദൃശ്യങ്ങളുമാണ് പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഷിംലയിലുള്ള ആണ്‍സുഹൃത്തിന് അയച്ചുനല്‍കി. ഇയാളാണ് സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതെന്നാണ് ആരോപണം.

തങ്ങളുടെ കുളിമുറി ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ഥിനികള്‍ സംഭവമറിയുന്നത്. ഇതിനകം വീഡിയോ പല അശ്ലീല സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

Content Highlights: chandigarh university statement on alleged video leak of girl students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented