
Image: NDTV
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനൊപ്പം സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതിന് സഹായിക്കുന്നതുമായ പുതിയയൊരുപകരണം ചണ്ഡീഗഢ് പോലീസ് വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ചണ്ഡീഗഢ് പോലീസിന്റെ വിഐപി സെക്യൂരിറ്റി വിങ്ങാണ് ഇതിന് പിന്നില്‍.
അഞ്ചടി നീളമുള്ള ലോഹദണ്ഡിന്റെ അറ്റത്തായി വളയം പോലെയുള്ള ഒരു ഭാഗവും, പിടിയുടെ ഭാഗത്ത് വളയം തുറക്കാനും അടയ്ക്കാനുമുള്ള സംവിധാനവുമുണ്ട്. പിടികൂടുന്ന ആളെ സ്പര്‍ശിക്കാതെ ഈ ഉപകരണത്തിന്റെ സഹായത്തോടെ പോലീസ് വാഹനത്തില്‍ കയറ്റാം.
ചണ്ഡീഗഢ് പോലീസ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബനിവാല്‍ പുതിയ ഉപകരണം പ്രവര്ത്തിപ്പിക്കുന്നതെങ്ങനെയെന്നുള്ള വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉപകരണം വികസിപ്പിച്ചെടുത്ത പോലീസുദ്യോഗസ്ഥരെ അദ്ദേഹം ട്വീറ്റിലൂടെ അഭിനന്ദിക്കുകയും ചെയ്തു.
Contemnt Highlights: Chandigarh Police's Unique Device Catches Lockdown Violators From A Distance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..