ഗർഭാശയഗള അർബുദത്തിനുള്ള വാക്സിൻ ഉടൻ വിപണിയിൽ; ആദ്യം ഇന്ത്യയിൽ, വില 200 മുതൽ 400 രൂപ വരെ


അനൂപ് ദാസ് | മാതൃഭൂമി ന്യൂസ്

സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗള അർബുദം ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചിൽ ഒരു കേസും ഇന്ത്യയിലാണ്. ഒരു വർഷം 1.23ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് കണക്കുകൾ.

Representative Image | Photo: PTI

ന്യൂഡൽഹി: ഗർഭപാത്രത്തെ ബാധിക്കുന്ന അർബുദത്തിനുള്ള വാക്സിൻ വിപണിയിൽ എത്തുന്നു. മാസങ്ങൾക്കകം വാക്സിൻ തയ്യാറാകുമെന്ന് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ആദ്യം ഇന്ത്യയിലായിരിക്കും വാക്സിൻ വിതരണം ചെയ്യുകയെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്.

ഒരു ഡോസിന് 200 രൂപമുതൽ 400 രൂപ വരേ ആയിരിക്കും ചിലവഴിക്കേണ്ടി വരിക എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ കൃത്യമായി എത്ര തുക ആയിരിക്കും എന്ന കാര്യത്തിൽ അന്തിമമായി തീരുമാനിച്ചിട്ടില്ല എന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാർ പുനെവാല പറഞ്ഞു. 85 ശതമാനം മുതൽ 90 ശതമാനം വരെ ഈ വാക്സിൻ ഫലപ്രദമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 9 മുതൽ 14 വയസുവരെ പ്രായമുള്ള പെൺകുട്ടികളിൽ രണ്ട് ഡോസ് വാക്സിൻ കുത്തിവെക്കണം. ഇത്തരത്തിൽ വാക്സിൻ കുത്തിവെച്ചാൽ അടുത്ത മുപ്പത് വർഷത്തിനിടെ ഇന്ത്യയിലുള്ള ക്യാൻസർ രോഗികളാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവു വരുത്താം എന്നാണ് പ്രതീക്ഷ.

സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗള അർബുദം ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചിൽ ഒരു കേസും ഇന്ത്യയിലാണ്. ഒരു വർഷം 1.23ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 67000 മരണങ്ങളും ഇന്ത്യയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുതിയ വാക്സിൻ വരുന്നതോടുകൂടി ഇത് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Cervical Cancer Vaccine, Made In India, To Be Available Soon At ₹ 200-400


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented