മനീഷ് സിസോദിയ| Photo:ANI
ന്യൂഡല്‍ഹി: രാജ്യത്തെ കുട്ടികളേക്കാള്‍ സിംഗപ്പൂരിനെക്കുറിച്ചാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഉത്കണ്ഠയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ. കൊറോണ വൈറസിന്റെ 'സിംഗപ്പൂര്‍ വേരിയന്റിനെ' കുറിച്ചുള്ള പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരേ സിസോദിയ രംഗത്ത് വന്നത്.
കോവിഡ് കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ കുട്ടികളെക്കുറിച്ച് ഉത്കണ്ഠപ്പെടുമ്പോള്‍, സിംഗപ്പൂരുമായുള്ള ബന്ധത്തെക്കുറിച്ചാണ് കേന്ദ്രവും ബി.ജെ.പിയും ആശങ്കപ്പെടുന്നതെന്ന് സിസോദിയ പറഞ്ഞു. കേന്ദ്രം കുട്ടികള്‍ക്കായി വാക്‌സിന്‍ കൊണ്ടുവരില്ലെന്നും പക്ഷേ അവര്‍ സിംഗപ്പൂരിനെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നുവെന്നും സിസോദിയ പറഞ്ഞു.
നേരത്തെ, സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് അടിയന്തരമായി നിരോധിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. സിംഗപ്പൂരില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദം കുട്ടികളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സിംഗപ്പൂരില്‍ അതീവ ഗുരുതരമായ വൈറസ് വകഭേദം കണ്ടെത്തിയതായും ഇന്ത്യയില്‍ മൂന്നാംതരംഗത്തിന് അത് കാരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ ട്വീറ്റിനെതിരേ സിംഗപ്പൂര്‍ രംഗത്തെത്തി. സിംഗപ്പൂര്‍ വകഭേദം എന്നൊന്നില്ലെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് സിംഗപ്പൂര്‍ എതിര്‍പ്പ് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് വിശദമാക്കിയിരുന്നു.തുടര്‍ന്ന് കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും സിംഗപ്പൂരം ശക്തരായ പങ്കാളികള്‍ ആണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വിശദമാക്കി.
Content Highlights: Centre worried about Singapore, not about our children, says Manish Sisodia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..