ന്യൂഡല്‍ഹി: ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഴവെള്ള സംഭരണത്തിനുള്ള പ്രചാരണ പരിപാടിക്ക് കേന്ദ്രജലശക്തി മന്ത്രാലയം തുടക്കമിട്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

ക്യാച്ച് ദി റെയിന്‍ എന്നത് 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

'പ്രകൃതി വിഭവമായ ജലം സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ ജലസംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യകുലത്തിന്റെ വികസനത്തിനു തന്നെ ജലം ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: Centre to launch campaign to promote water conservation: PM Modi