അഞ്ച് കൊല്ലത്തിനിടെ ഏഴ് പട്ടണങ്ങളുടെ പേര് മാറ്റിയതായി കേന്ദ്രസർക്കാർ ലോക്സഭയില്‍


പാർലമെന്റ് മന്ദിരം (പ്രതീകാത്മകചിത്രം) | Photo : PTI

ന്യൂഡല്‍ഹി: അഞ്ച് കൊല്ലത്തിനിടെ അലഹബാദ് ഉള്‍പ്പെടെ ഏഴ് നഗരങ്ങളുടേയും പട്ടണങ്ങളുടേയും പുനര്‍നാമകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയില്‍ ചൊവ്വാഴ്ച അറിയിച്ചു. പശ്ചിമബംഗാളിനെ ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ബംഗ്ല എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യമുന്നയിച്ചതായും അദ്ദേഹം അറിയിച്ചു.

ഉത്തര്‍പ്രദേശ് നഗരമായ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി.) 2018 ഡിസംബര്‍ 15 നും ആന്ധ്രാപ്രദേശിലെ രാജമണ്ട്രിയെ രാജമഹേന്ദ്രവാരം എന്ന് മാറ്റുന്നതിനുള്ള എന്‍.ഒ.സി. 2017 ഓഗസ്റ്റ് മൂന്നിനും നല്‍കിയതായി ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് റായി മറുപടി നല്‍കി. ജാര്‍ഖണ്ഡിലെ നഗര്‍ ഉംടാരിയ്ക്ക് പുതിയ നാമമായ ശ്രീ ബന്‍ഷിധാര്‍ നഗര്‍ നല്‍കാനുള്ള അനുമതി 2018 ഓഗസ്റ്റില്‍ നല്‍കിയതായും റായി കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശിലെ ബിര്‍ഷിംഗ്പുര്‍ പാലി, ഹോശംഗാബാദ് നഗര്‍, ബബായി എന്നിവയെ യഥാക്രമം മാ ബിരാസിനി ധാം (2018), നര്‍മദാപുരം (2021), മഖന്‍നഗര്‍ (2021) എന്നിങ്ങനെയും പഞ്ചാബിലെ ശ്രീ ഹര്‍ഗോബിന്ദ്പുര്‍ നഗരത്തെ ഹര്‍ഗോബിന്ദ്പുര്‍ സാഹിബ് (2022) എന്നും പുനര്‍നാമകരണം ചെയ്യാനുള്ള അനുമതിയും നല്‍കിയതായും മന്ത്രി അറിയിച്ചു.

Content Highlights: Renaming Of Towns And Cities in India, Centre Renamed 7 Towns And Cities, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented