ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തില്‍നിന്ന് വനേതര മേഖലകള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി. 2014ലെ കരടു വിജ്ഞാപനത്തില്‍ നല്‍കിയതില്‍ അപ്പുറം ഇളവുകള്‍ സംസ്ഥാനത്തിന് ലഭിക്കില്ല. 

കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലകളായി തുടരും. വനേതര മേഖലകള്‍ സംബന്ധിച്ചും 2013 ലെ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ചും വിശദീകരണം തേടി ആറുമാസം മുമ്പാണ് കേരള സര്‍ക്കാര്‍ പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചത്. 

ഇതിനുള്ള മറുപടി എന്ന നിലയിലാണ് ഇപ്പോള്‍ മന്ത്രാലയം വിജ്ഞാപനം പുറത്തെത്തിയിരിക്കുന്നത്. 2014ല്‍ നല്‍കിയ ഇളവുകള്‍ക്കപ്പുറം പുതിയവ നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

2013 നവംബറിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിലെ 123 വില്ലേജുകള്‍ ഉള്‍പ്പെടെ പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് കസ്തൂരിരംഗന്‍ സമിതി നിര്‍ദേശിച്ച നിരോധന നടപടികള്‍ ബാധകമാക്കി ഇടക്കാല ഉത്തരവ് ഇറക്കുന്നത്. 

 

content highlights: centre rejects state demand of exclusion of non forest area from western ghat