ദേശീയ പൗരത്വ രജിസ്റ്റര്‍ അനിവാര്യമെന്ന് കേന്ദ്ര സര്‍ക്കാര്‍


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

2 min read
Read later
Print
Share

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്വം ആണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരെയും പൗരന്മാര്‍ അല്ലാത്തവരെയും തിരിച്ചറിയാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്വം ആണ്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലീം ലീഗ് ഉള്‍പ്പടെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് വിശദീകരിച്ചിരിക്കുന്നത്.

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ രജിസ്റ്റര്‍ നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത വിശദീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കുമ്പോഴാണ് രജിസ്റ്റര്‍ അനിവാര്യമാണെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കുന്നതിനുള്ള വിവേചന അധികാരം സര്‍ക്കാരിന് ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.

അതേസമയം പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പൗരന്മാരുടെ നിലവിലുള്ള നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരമുണ്ട്. ഈ അധികാരം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ ബി.സി ജോഷി ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ വിഭജനം തന്നെ മതാടിസ്ഥാനത്തില്‍ ആയിരുന്നു. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണെന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ട്. മതപീഡനം അനുഭവിക്കുന്ന അഹമ്മദിയ, ഷിയ വിഭാഗങ്ങളെ എന്തുകൊണ്ടാണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തത് എന്നും മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്ക് ഇടയില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശം നല്‍കാന്‍ കഴിയില്ല എന്നും മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കി എന്ന വാദം തെറ്റാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കളെയും, ടിബറ്റിലെ ബുദ്ധമത വിശ്വാസികളെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഭരണഘടനയുടെ 14-ാം അനുച്ഛേദം തുല്യത ഉറപ്പാക്കുന്നുണ്ടെങ്കിലും എല്ലാ നിയമങ്ങളിലും അത് ബാധകമല്ല. ചില നിയമങ്ങളില്‍ ഗണം തിരിക്കാന്‍ ഉള്ള അധികാരം ഉണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. അനുബന്ധങ്ങള്‍ ഉള്‍പ്പടെ 1200 ല്‍ അധികം പേജുകള്‍ അടങ്ങുന്നത് ആണ് മറുപടി സത്യവാങ്മൂലം

Content Highlights: Centre rebuts challenge to CAA, says NRC necessary for every country

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wanted khalistani terrorist hardeep singh nijjar shot dead in canada

1 min

നിജ്ജര്‍ വധം: പിന്നില്‍ ISI ആണെന്ന് റിപ്പോര്‍ട്ട്, ലക്ഷ്യം ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കല്‍

Sep 27, 2023


INDIA

2 min

സിപിഎം നിലപാടിലേക്ക് 'ഇന്ത്യ'?; ഏകോപനസമിതിയില്‍ പുനര്‍വിചിന്തനമുണ്ടായേക്കും

Sep 27, 2023


PM Modi

1 min

'കോണ്‍ഗ്രസ് നശിച്ചു, പാര്‍ട്ടിയെ നയിക്കുന്നത് നേതാക്കളല്ല, അര്‍ബന്‍ നക്‌സലുകള്‍' - മോദി

Sep 25, 2023


Most Commented