ശിവസേനയുടെ വെല്ലുവിളിക്ക് പിന്നാലെ 15 വിമത എംഎല്‍എമാര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ 


ഉദ്ധവ് താക്കറെയെ അനുകൂലിക്കുന്ന ശിവസേനാ പ്രവര്‍ത്തകര്‍ ശനിയാഴ്ച വിമതര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ പലസ്ഥലത്തും കല്ലേറുണ്ടായി. പുണെയിലെ എംഎല്‍എ ഓഫീസ് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

ശിവസേനാ വിമതർ താമസിക്കുന്ന ഗുവാഹാട്ടിയിലെ ഹോട്ടലിന് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നു. | Photo - PTI

ന്യൂഡല്‍ഹി: മാഹാരാഷ്ട്രയിലെ ശിവസേനാ വിമതരായ 15 എംഎല്‍എമാര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. വിമതരെ വെല്ലുവിളിച്ച് ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത്, മന്ത്രി ആദിത്യ താക്കറെ എന്നിവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണിത്. എത്രനാള്‍ നിങ്ങള്‍ ഗുവാഹാത്തിയില്‍ ഒളിച്ചുകഴിയുമെന്ന ചോദ്യമുന്നയിച്ച സഞ്ജയ് റാവത്ത് നിങ്ങള്‍ക്ക് തിരിച്ചെത്തേണ്ടി വരുമെന്ന് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി തിരഞ്ഞെടുപ്പിനെ നേരിടൂവെന്ന വെല്ലുവിളിയാണ് മന്ത്രി ആദിത്യ താക്കറെ മുഴക്കിയത്.

ഇതിനു പിന്നാലെയാണ് 15 വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഒരുക്കിയിട്ടുള്ളത്. വിമത നേതാവ് ഏക്‌നാഥ് ഷിന്ദേ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസുമായി കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ വഡോദരയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം വഡോദരയില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

അതിനിടെ ഉദ്ധവ് താക്കറെയെ അനുകൂലിക്കുന്ന ശിവസേനാ പ്രവര്‍ത്തകര്‍ ശനിയാഴ്ച വിമതര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ പലസ്ഥലത്തും കല്ലേറുണ്ടായി. പുണെയിലെ എംഎല്‍എ ഓഫീസ് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് വിമതര്‍ക്ക് കേന്ദ്ര സേനയുടെ വൈ കാറ്റഗറി സുരക്ഷ. അതിനിടെ, വിമത എംഎല്‍എമാരുടെ വസതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന പോലീസിന്റെ സുരക്ഷ പിന്‍വലിച്ചുവെന്ന് ആരോപിച്ച് വിമത നേതാവ് ഏക്‌നാഥ് ഷിന്ദേ കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നു. പ്രതികാര നടപടിയാണ് ഇതെന്നാണ് ആരോപണം.

Content Highlights: Maharashtra political crisis rebel MLAs CRPF security

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


well

1 min

പുരാതനകിണർ വൃത്തിയാക്കിയപ്പോള്‍ ലോക്കറും മൂര്‍ഖനും; വാവാ സുരേഷ് എത്തി, ലോക്കറിനേക്കുറിച്ച് അന്വേഷണം

Aug 18, 2022

Most Commented