ഡ്രോണ്‍ ചട്ടങ്ങള്‍ ലളിതമാക്കി കേന്ദ്രം; പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം


പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പൊതുജനാഭിപ്രായം തേടുന്നതിനായി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം പരിഷ്‌കരിച്ച ഡ്രോണ്‍ ചട്ടങ്ങള്‍ (Draft Drone Rules, 2021) പുറത്തിറക്കി. 2021 മാര്‍ച്ച് 12ന് പുറത്തിറങ്ങിയ യുഎഎസ് നിയമങ്ങള്‍ക്ക് പകരമുള്ളതാണ് ഈ ചട്ടങ്ങള്‍. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ ലളിതമാക്കുന്ന പുതിയ കരട് ചട്ടങ്ങളില്‍ ഓഗസ്റ്റ് അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

കരട് ഡ്രോണ്‍ ചട്ടങ്ങളിലെപ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്..

  1. ഡ്രോണ്‍ പ്രവര്‍ത്തനത്തിനുള്ള അംഗീകാരത്തിനായി പൂരിപ്പിച്ച് നല്‍കേണ്ട ഫോമുകളുടെ എണ്ണം 25ല്‍ നിന്ന് ആറായി.
  2. ഫീസ് നാമമാത്ര നിലവാരത്തിലേക്ക് കുറച്ചു.
  3. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വിലക്കുള്ള യെല്ലോ സോണ്‍ വിമാനത്താവളത്തിന്റെ 45 കി.മീ പരിധിയില്‍ നിന്ന് 12 കി.മീ ആക്കി കുറച്ചു.
  4. ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം ഒരു ബിസിനസ് സൗഹൃദ, ഏകജാലക ഓണ്‍ലൈന്‍ സംവിധാനമായി വികസിപ്പിക്കും.
  5. ഗ്രീന്‍, യെല്ലോ, റെഡ് മേഖലകളുള്ള വ്യോമാതിര്‍ത്തി ഭൂപടം, ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കും.
  6. ഗ്രീന്‍ സോണ്‍ മേഖലയില്‍ 400 അടി വരെയും, എയര്‍പോര്‍ട്ട് പരിധിക്കുള്ളില്‍ നിന്ന് 8 മുതല്‍ 12 കിലോമീറ്റര്‍ വരെ പ്രദേശത്ത് 200 അടി വരെയും ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഫ്‌ളൈറ്റ് അനുമതി ആവശ്യമില്ല.
  7. മൈക്രോ ഡ്രോണുകള്‍ക്കും (വാണിജ്യേതര ഉപയോഗത്തിന്), നാനോ ഡ്രോണ്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍ക്കും പൈലറ്റ് ലൈസന്‍സ് ആവശ്യമില്ല.
  8. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഡ്രോണ്‍ പ്രവര്‍ത്തനത്തിന് നിയന്ത്രണമില്ല.
  9. ഡ്രോണുകളുടെയും, ഡ്രോണ്‍ ഘടകങ്ങളുടെയും ഇറക്കുമതിഡി ജി എഫ് ടി നിയന്ത്രിക്കും
  10. ഏതെങ്കിലും രജിസ്‌ട്രേഷനോ അല്ലെങ്കില്‍ ലൈസന്‍സ് നല്‍കുന്നതിന് മുന്‍പായോ സുരക്ഷാ അനുമതി ആവശ്യമില്ല.
  11. ഗവേഷണ-വികസന സ്ഥാപനങ്ങള്‍ക്ക്,വായു സഞ്ചാര യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ നമ്പര്‍, മുന്‍കൂര്‍ അനുമതി, വിദൂര പൈലറ്റ് ലൈസന്‍സ് എന്നിവ ആവശ്യമില്ല.
  12. 2021 ലെ ഡ്രോണ്‍ നിയമപ്രകാരം ഡ്രോണ്‍ ഭാര പരിധി 300 കിലോ ഗ്രാമില്‍ നിന്ന് 500 കിലോഗ്രാം ആയി വര്‍ധിപ്പിച്ചു. ഇതില്‍ ഡ്രോണ്‍ ടാക്‌സികളും ഉള്‍ക്കൊള്ളുന്നു.
  13. എല്ലാ ഡ്രോണ്‍ പരിശീലനവും പരിശോധനയും ഒരു അംഗീകൃത ഡ്രോണ്‍ സ്‌കൂളാണ് നടത്തേണ്ടത്. ഡിജിസിഎ, ആവശ്യമായ പരിശീലന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും, ഡ്രോണ്‍ സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുകയും, ഓണ്‍ലൈനില്‍ പൈലറ്റ് ലൈസന്‍സുകള്‍ നല്‍കുകയും ചെയ്യും.
  14. വായു സഞ്ചാര യോഗ്യത സര്‍ട്ടിഫിക്കറ്റ് വിതരണ ചുമതല, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും, ഈസ്ഥാപനം അധികാരപ്പെടുത്തിയ മറ്റുസ്ഥാപനങ്ങള്‍ക്കും നല്‍കിയിരിക്കുന്നു
  15. സ്വയം സര്‍ട്ടിഫിക്കേഷന്‍ മാര്‍ഗത്തിലൂടെ, നിര്‍മ്മാതാവിന് അവരുടെ ഡ്രോണിന്റെ തനതായ തിരിച്ചറിയല്‍ നമ്പര്‍ (unique identification number) ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ സൃഷ്ടിക്കാന്‍ കഴിയും.
  16. ഡ്രോണുകള്‍ കൈമാറുന്നതിനും ഡീ രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള പ്രക്രിയലളിതമാക്കി.
  17. ഉപയോക്താക്കള്‍ക്ക് സ്വയം നിരീക്ഷിക്കുന്നതിനായി, ഡിജിസിഎ, ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്ഫോമില്‍, പ്രവര്‍ത്തന ചട്ടങ്ങളും പരിശീലന നടപടിക്രമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിശദമാക്കും.
  18. 2021, ഡ്രോണ്‍ ചട്ട പ്രകാരം പരമാവധി പിഴ 1 ലക്ഷം രൂപയായി കുറച്ചു. എന്നിരുന്നാലും, മറ്റ് നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പിഴകള്‍ക്ക് ഇത് ബാധകമല്ല.
  19. ചരക്ക് വിതരണത്തിനായി ഡ്രോണ്‍ ഇടനാഴികള്‍ വികസിപ്പിക്കും.
  20. ഡ്രോണ്‍ നിയന്ത്രണ നടപടികള്‍ ബിസിനസ് സൗഹൃദമാക്കുന്നതിന്, ഡ്രോണ്‍ പ്രൊമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കും.
പൊതു അറിയിപ്പിലേക്കുള്ള ലിങ്ക് - https://www.civilaviation.gov.in/sites/default/files/Draft_Drones_Rules_14_Jul_2021.pdf

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented