മുകേഷ് അംബാനിയുടെ സുരക്ഷ: ഹര്‍ജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നതിനെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍ 


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

മുകേഷ് അംബാനിയും കുടുംബവും | Photo: PTI

ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിക്കും കുടുംബത്തിനും സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതിന് എതിരായ ഹര്‍ജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നത് ചോദ്യംചെയ്ത് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ നാളെ വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ കൈമാറിയ സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരത്തിന്റെകൂടി അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അംബാനിക്കും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.

മുകേഷ് അംബാനിയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ സംബന്ധിച്ച ഫയല്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കാന്‍ ത്രിപുര ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നല്‍കുന്നതില്‍ ത്രിപുര സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍തന്നെ ത്രിപുര ഹൈക്കോടതിക്ക് ഈ പൊതുതാത്പര്യഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ നിയമപരമായ അധികാരമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഒരു കുടുംബത്തിന് സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ പൊതുതാത്പര്യഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സമാനമായ ആവശ്യം ഉന്നയിച്ച് നേരത്തെ നല്‍കിയിരുന്ന ഹര്‍ജി ബോംബൈ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നതായും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

Content Highlights: Centre moves SC against Tripura HC order in connection with security cover of Mukesh Ambani family

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented