പ്രതീകാത്മക ചിത്രം | ഫോട്ടോ:എ.എഫ്.പി.
ന്യൂഡല്‍ഹി: രാജ്യത്ത് ഫൈസര്‍, മൊഡേണ വാക്സിനുകളുടെ അനുമതി വേഗത്തിലാക്കാന്‍ വാക്നിന്‍ കമ്പനികള്‍ ആവശ്യപ്പെട്ട ഇളവുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. നഷ്ടപരിഹാരം ഉള്‍പ്പടെയുളള ഇളവുകളാണ് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്.
കമ്പനികളുടെ ഉപാധികള്‍ മറ്റുരാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരമോ, കമ്പനിയുടെ വാക്സിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുയരുന്ന അവകാശവാദങ്ങളില്‍ നിന്ന് നിയമപരിരക്ഷയോ നല്കുന്നതില് യാതൊരു പ്രശ്നവുമില്ലെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.'ഈ കമ്പനികള്‍ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറാണ്.' വൃത്തങ്ങള്‍ പറയുന്നു.
ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തുകയും മറ്റുരാജ്യങ്ങളില്‍ അടിയന്തര ഉപയോഗത്തിന് അ്നുമതി ലഭിക്കുകയും ചെയ്ത വിദേശ വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നത് സംബന്ധിച്ചുളള നിര്‍ദേശത്തിലും ഡ്രഗ് റെഗുലേറ്റര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നല്‍കില്ലെന്ന് വാക്സിന് കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ജൂലായ്,ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി അഞ്ചുകോടി ഡോസ് വാക്സിന് നല്‍കാമെന്ന നിര്‍ദേശം ഫൈസര്‍ കേന്ദ്രത്തിന് മുന്നില്‍വെച്ചിരുന്നു. മൊഡേണ അടുത്തകൊല്ലം അഞ്ചുകോടി ഡോസ് ലഭ്യമാക്കാനാണ് ശ്രമം നടക്കുന്നത്. സിപ്ലയായിരിക്കും ഇന്ത്യയില്‍ മൊഡേണ വിതരണം ചെയ്യുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..