പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
രക്ഷിതാക്കളുടെ വര്‍ധിച്ചുവരുന്ന ആഭ്യര്‍ഥന കണക്കിലെടുത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചില മാതൃകകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് എല്ലാ വഴികളും പരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയം ഇതിനകം തന്നെ വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ രക്ഷിതാക്കളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും സര്‍ക്കാരില്‍ സമ്മര്‍ദമുണ്ട്. ഇതിനകം ഏതാനും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിബന്ധനയോടെ 10 മുതല്‍ 12 വരെ ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.15 നും 18 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയ സാഹചര്യത്തിലാണിത്.
കോവിഡ് ഏറ്റവും മോശമായി ബാധിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണെങ്കിലും മഹാരാഷ്ട്രയില്‍ സ്‌കൂള്‍ വീണ്ടും തുറന്നിട്ടുണ്ട്. ഹരിയാനയും ചണ്ഡീഗഢും 10 മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരും സമാനമായ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Centre likely to issue advisory on reopening schools soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..