മുഖ്താർ അബ്ബാസ് നഖ്വി | Photo - ANI
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്രത്തിന് കോണ്‍ഗ്രസിന്റെ 'ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്' ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സുരക്ഷയും അന്തസ്സും കാത്തു സൂക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിരുത്തരവാദിത്തപരമായ പ്രസ്താവനകള്‍ നടത്തുന്നത്. കോണ്‍ഗ്രസിലെ ജ്ഞാനികള്‍ക്ക് പോലും അവരുടെ നേതൃത്വത്തിന്റെ പെരുമാറ്റരീതികള്‍ മനസ്സിലാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സുരക്ഷിതത്വവും അന്തസ്സും പൂര്ണമായുംകാത്തു സൂക്ഷിക്കപ്പെട്ടു. ഞങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. നഖ്വി പറഞ്ഞു.
കോണ്‍ഗ്രസ് മാത്രമല്ല പ്രതിപക്ഷമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിഎസ്പിയുടെ നേതാവ് മായാവതി ഉള്‍പ്പടെയുള്ള നിരവധി പേര് ഈ സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെതിരേ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഢയും രൂക്ഷമായ ആരോപണം ഉന്നയിച്ചിരുന്നു.
Content Highlights: Centre doesn't need clearance certificate from Cong: Naqvi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..