ന്യൂഡല്‍ഹി: നാഗാലന്‍ഡിനെ ഡിസംബര്‍ അവസാനം വരെ ആറ് മാസത്തേക്കു കൂടി അസ്വസ്ഥമേഖലയായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സായുധസേനയുടെ സഹായം ഉപയോഗപ്പെടുത്തേണ്ട തരത്തില്‍ നാഗാലന്‍ഡ് പൂര്‍ണമായും അസ്വസ്ഥവും അപകടകരവുമായ അവസ്ഥയിലാണെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
'ആര്‍മ്ഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്(അഫ്‌സ്പ) മൂന്നാം വകുപ്പ് നല്‍കുന്ന പ്രത്യേക അധികാരമുപയോഗപ്പെടുത്തി ജൂണ്‍ 30, 2020 മുതല്‍ ആറ് മാസത്തേക്ക് സമ്പൂര്‍ണ നാഗാലന്‍ഡിനെ അസ്വസ്ഥമേഖലയായി പ്രഖ്യാപിക്കുന്നു', ഉത്തരവില്‍ പറയുന്നു.
ആറ് പതിറ്റാണ്ടായി നാഗാലന്‍ഡ് അഫ്‌സ്പയുടെ കീഴിലാണ്. നാഗാ കലാപകാരികളുടെ സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലന്‍ഡിന്റെ ജനറല്‍ സെക്രട്ടറി തുയിംഗലെങ് മുയിവയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ പ്രതിനിധി ആര്‍ എന്‍ രവി 2015 ഓഗസ്റ്റില്‍ സമാധാന കരാര്‍ ഒപ്പിട്ടെങ്കിലും സംസ്ഥാനത്ത് അഫ്‌സ്പ പിന്‍വലിച്ചിരുന്നില്ല.
അഫ്‌സ്പ അനുസരിച്ച് ക്രമസമാധാനനില പരിപാലിക്കാന്‍ തിരച്ചിലിനും അറസ്റ്റിനും ആവശ്യമെങ്കില്‍ വെടിയുതിര്‍ക്കാനും സായുധ സേനയ്ക്ക് അധികാരമുണ്ടായിരിക്കും.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..