ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മാധ്യമ നിയന്ത്രണ വ്യവസ്ഥ പിന്‍വലിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ നീക്കം പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചത്. വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനായിരുന്നു വ്യവസ്ഥ. മാധ്യമ മേഖലയില്‍ നിന്നുമുള്‍പ്പെടെ ഉയര്‍ന്ന പ്രതിഷേധത്തേത്തുടര്‍ന്നാണ് വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത്. 

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ ഭരണഘടനാ സംവിധാനങ്ങളുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.

തിങ്കളാഴ്ച്ച വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്ന കാര്യം അറിയിച്ചത്. മാധ്യമങ്ങളില്‍ വന്നത് വ്യാജവാര്‍ത്തയാണെന്ന പരാതി ഉയര്‍ന്നാല്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നായിരുന്നു അറിയിച്ചത്. പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് പരാതി സര്‍ക്കാര്‍ കൈമാറി ഉപദേശം തേടും. തുടര്‍ന്ന് നടപടി കൈക്കൊള്ളാനായിരുന്നു തീരുമാനം

read more:കണ്ണാടി ഉടയ്ക്കലല്ല ജനാധിപത്യമെന്ന് പ്രധാനമന്ത്രിയോട് ആരെങ്കിലും പറയുമോ?

മാധ്യമ മേഖലയില്‍ നിന്നുമുള്‍പ്പെടെ ഉയര്‍ന്ന പ്രതിഷേധത്തേത്തുടര്‍ന്നാണ് വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത്.