സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്രം;പുനഃസംഘടനയ്ക്ക് മുമ്പേ സഹകരണ മന്ത്രാലയം രൂപീകരിച്ചു


Narendra Modi | Photo: PTI

ന്യൂഡല്‍ഹി: സഹകരണമേഖലയില്‍ ചരിത്രപരമായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചു. 'സഹകരണത്തിലൂടെ അഭിവ്യദ്ധി' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം.

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹകരണ മേഖലയ്ക്ക് സാധാരണക്കാര്‍ക്കിടയിലേക്ക് കൂടുതല്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങളോടെയാണ് മന്താലായ രൂപീകരണമെന്നും കേന്ദ്രം വ്യക്തമാക്കി.

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാള്‍ എംപിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെഡിയു നേതാവ് ആര്‍.സി.പി.സിങ്. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി എന്നിവര്‍ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പാക്കിയിട്ടുണ്ട്.

Content Highlights: Centre Creates Ministry of Cooperation to Strengthen Cooperative Movement

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented