പ്രതീകാത്മക ചിത്രം | ഫോട്ടോ: എസ്. ശ്രീകേഷ്|മാതൃഭൂമി
ന്യൂഡല്‍ഹി: ലോക്ഡൗണുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ നീക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദേശം. കോവിഡ് കേസുകള്‍ നിരന്തരം വിലയിരുത്താനും നിര്‍ദ്ദേശമുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് പുതിയ നിര്‍ദ്ദേശമുള്ളത്. ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരമുണ്ടാക്കാനും സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതിനുമാണ് അധികനിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 10-ന് ഒരു പുതിയ മാനദണ്ഡം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങളിലും സംസ്ഥാന അതിര്‍ത്തികളിലുമാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
Content Highlights: centre asks states to not impose additional restrictions in covid lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..