കോവിഡ് 19; മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കേന്ദ്രം


മാധ്യമസ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകള്‍ വാര്‍ത്താശേഖരണത്തിന് പോകുന്നവര്‍ക്കൊപ്പം തങ്ങളുടെ മറ്റ് ഓഫീസ് സ്റ്റാഫുകളുടെ ആരോഗ്യസുരക്ഷാ കാര്യത്തിലൂം പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

Representational Image | Photo: Getty Images

ന്യൂഡല്‍ഹി: കോവിഡ് 19 റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോവിഡ് 19 മേഖലകളിലും അതി തീവ്രബാധിതമേഖലകളിലും ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും യാത്രചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും ഫോട്ടോഗ്രാഫര്‍മാരും അടക്കം എല്ലാവരും ഇത് പാലിക്കണം.

മാധ്യമസ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകള്‍ വാര്‍ത്താശേഖരണത്തിന് പോകുന്നവര്‍ക്കൊപ്പം തങ്ങളുടെ മറ്റ് ഓഫീസ് സ്റ്റാഫുകളുടെ ആരോഗ്യസുരക്ഷാ കാര്യത്തിലൂം പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് 19-മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിക്കുന്നതിനിടയില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ആരോഗ്യസുരക്ഷയ്ക്കും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

content highlight: central ministry urges media managements and reporters must take prevention methods to avoid covid19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented