ബന്ദിനിടെ ആശുപത്രിയിലെത്തിക്കാന്‍ വൈകി: കുട്ടി മരിച്ചതില്‍ കോണ്‍ഗ്രസിനെതിരെ കേന്ദ്രമന്ത്രി


ജെഹനാബാദില്‍ ഭാരത് ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് കുട്ടിയുമായി പോയ ആംബുലന്‍സ് ആശുപത്രിയിലെത്താന്‍ വൈകിയെന്നും ഇതേ തുടര്‍ന്ന് കുട്ടി മരിച്ചെന്നുമാണ് രവിശങ്കര്‍ പ്രസാദിന്റെ ആരോപണം.

പട്‌ന: ബന്ദ് മൂലം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ബിഹാറില്‍ രണ്ടുവയസ്സുകാരി മരിച്ചെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും അദ്ദേഹം ആരാഞ്ഞു.

ജെഹനാബാദില്‍ ഭാരത് ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് കുട്ടിയുമായി പോയ ആംബുലന്‍സ് ആശുപത്രിയിലെത്താന്‍ വൈകിയെന്നും ഇതേ തുടര്‍ന്ന് കുട്ടി മരിച്ചെന്നുമാണ് രവിശങ്കര്‍ പ്രസാദിന്റെ ആരോപണം.

"പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ എന്താണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്? പെട്രോള്‍ പമ്പുകള്‍ക്കും ബസുകള്‍ക്കും തീവയ്ക്കുന്നു. ജീവിതങ്ങള്‍ അപകടത്തിലാക്കുന്നു. ബിഹാറിലെ ജെഹനാബാദില്‍ പ്രതിഷേധത്തിനിടയില്‍ ആംബുലന്‍സ് കുടുങ്ങിപ്പോയതിനെ തുടര്‍ന്ന് ഒരു കുട്ടി മരിച്ചു. ആരാണ് ഇതിന് ഉത്തരവാദി?" - രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

അതേസമയം കുട്ടിയുടെ മരണത്തിന് കാരണം ഗതാഗതക്കുരുക്കല്ലെന്ന് ജെഹനാബാദ് സബ് ഡിവിഷണല്‍ ഓഫീസര്‍ പരിതോഷ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു. വീട്ടില്‍നിന്ന് കുട്ടിയുമായി ഇറങ്ങാന്‍ ബന്ധുക്കള്‍ വൈകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധനവില വര്‍ധനയ്‌ക്കെതിരെയാണ് തിങ്കളാഴ്ച പ്രതിപക്ഷം ഭാരതബന്ദിന് ആഹ്വാനം ചെയ്തത്.

content highlights: central minister Ravi shankar prasad on Bharath bandh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section
Most Commented