സുവർണ ചതുഷ്‌കോണം | Photo:twitter.com/nitin_gadkar
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതകളെ ബന്ധിപ്പിക്കുന്ന സുവര്‍ണ ചതുഷ്‌കോണ ദേശീയപാതശ്യംഖലയുടെ ഒരുഭാഗം ആറുവരിയാക്കി നവീകരിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാതാശൃംഖലയാണ് നവീകരിക്കുന്നത്.
പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ചണ്ഡീഖോൽ- ഭദ്രക് പാതാഭാഗം നവീകരിക്കുകയാണെന്നാണ് പ്രഖ്യാപനം. ഒഡിഷയുടെ തീരദേശമേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാകുമിത്. 5,856 കിലോമീറ്റര്‍ നീളമുള്ള സുവര്‍ണ ചതുഷ്‌കോണം ലോകത്തിലെ ഏറ്റവും നീളമേറിയ ദേശീയപാതകളില്‍ അഞ്ചാം സ്ഥാനത്താണ്.
ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് സുവര്‍ണ ചതുഷ്‌കോണ ദേശീയപാതാശൃംഖല. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സ്വപ്‌നപദ്ധതിയായിരുന്നു ഇത്. 1999-ല്‍ അദ്ദേഹമാണ് നിര്‍മാണത്തിന് തറക്കല്ലിട്ടത്. എന്നാല്‍ ഭൂമി ഏറ്റെടുക്കലിന് കാലതാമസം നേരിട്ടതോടെ പദ്ധതി വൈകി. 2001-ല്‍ ആരംഭിച്ച പാതയുടെ നിര്‍മാണം 2012-ലാണ് പൂർത്തിയായത്.
പാതയുടെ നവീകരണം രാജ്യത്തെ കൃഷി,വ്യവസായ, ഖനന, ടൂറിസം മേഖലകള്‍ക്ക് ഗുണകരമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: central government to upgrade indias longest highways to six lane
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..