മമതാ ബാനർജി| Photo: ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുമതി വാങ്ങിയതിനു ശേഷമാണ് യാസ് ചുഴലിക്കാറ്റ് അവലോകനയോഗത്തില്‍ പങ്കെടുക്കാതെ പോയതെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദം തള്ളി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍.
മോദിയുടെ അനുവാദത്തോടെയാണ് യോഗം ഒഴിവാക്കിയതെന്ന മമതയുടെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
യാസ് ചുഴലിക്കാറ്റ് അവലോകനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച യോഗം മമത ബഹിഷ്‌കരിച്ചത് വലിയ രാഷ്ട്രീയവിവാദത്തിനും കേന്ദ്രസര്‍ക്കാര്‍-മമതാ സര്‍ക്കാര്‍ പോരിനും വഴിവെച്ചിരുന്നു. മമതയ്ക്ക് യോഗത്തില്‍നിന്ന് പങ്കെടുക്കാതിരിക്കാനുള്ള അനുമതി പ്രധാനമന്ത്രി നല്‍കിയിരുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
പ്രധാനമന്ത്രി തന്നെ കാത്തുനിര്‍ത്തിച്ചെന്ന മമതയുടെ വാദം പൂര്‍ണമായി തെറ്റാണെന്നും അവരാണ് പ്രധാനമന്ത്രിയെ കാത്തുനിര്‍ത്തിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യോഗത്തിലെ പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം കാരണമാണ് മമത യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
content highlights: central government sources refutes mamata banerjee's claim
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..