ലോക്ക് ഡൗണ്‍: കൂടുതല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം


വനത്തില്‍ നിന്നുള്ള ചെറു വിഭവങ്ങള്‍ (മൈനര്‍ ഫോറസ്റ്റ് പ്രൊഡ്യൂസ്) ആശ്രയിച്ച് കഴിയുന്നവര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും തടി അല്ലാതെയുള്ള വനവിഭവങ്ങള്‍ ശേഖരിക്കുന്നതും വിളവെടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും അനുമതി നല്‍കും.

Reuters

ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ നിന്ന് കൂടുതല്‍ മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇത് സംബന്ധിച്ച നിലവിലെ മാര്‍ഗരേഖയുടെ പരിഷ്‌കരിച്ച രൂപം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറി.

ഇളവ് അനുവദിച്ച മേഖലകള്‍ ചുവടെ:

1. വനത്തില്‍ നിന്നുള്ള ചെറു വിഭവങ്ങള്‍ (മൈനര്‍ ഫോറസ്റ്റ് പ്രൊഡ്യൂസ്) ആശ്രയിച്ച് കഴിയുന്നവര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും തടി അല്ലാതെയുള്ള വനവിഭവങ്ങള്‍ ശേഖരിക്കുന്നതും വിളവെടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും അനുമതി നല്‍കും.

2. മുള, തേങ്ങ, അടയ്ക്ക, കൊക്കോ, സുഗന്ധവിള പ്ലാന്റേഷനുകള്‍, അവയുടെ വിളവെടുപ്പ്, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നിവയും അനുവദനീയമാണ്.

3. ഭവന വായ്പാ സ്ഥാപനങ്ങള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്ക് കുറഞ്ഞ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

4. ഗ്രാമീണ മേഖലയിലെ കുടിവെള്ളം, ശുചിത്വം എന്നിവയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വൈദ്യുതി വിതരണം, ടെലികോം കമ്പനികളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയവും മറ്റു അനുബന്ധ പ്രവൃത്തികളും അനുവദിക്കും.

ഉത്തരവിന്റെ വിശദരൂപം താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ലഭ്യമാണ്.

https://www.mha.gov.in/sites/default/files/MHA%20order%20dt%2015.04.2020%2C%20with%20Revised%20Consolidated%20Guidelines_compressed%20%283%29.pdf

content highlight: central government offers more concession for more sectors during lockdown

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented