-
ന്യൂഡല്‍ഹി: കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും, സ്‌ഫോടകവസ്തു നല്‍കി കൊലപ്പെടുത്തുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.
ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്നാണ് പ്രകാശ് ജാവദേക്കറും പരാമര്‍ശിച്ചിരിക്കുന്നത്. അതേസമയം സ്ഥലം സംബന്ധിച്ച് വ്യക്തതക്കുറവ് നിലനില്‍ക്കുന്നുണ്ട്.
മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കേരളത്തില്‍ ഒരു കുറവുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കേരളത്തില്‍ ആനകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള പരാതികള്‍ നിരവധി തവണ താന്‍ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും മനേക ഗാന്ധി ആരോപിച്ചിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..