മിക്‌സർ യന്ത്രം തലയിൽവീണുള്ള അപകടത്തിന്റെ ദൃശ്യങ്ങൾ Screen grab | Mathrubhumi News
കന്യാകുമാരി: വാഹനത്തില്‍നിന്ന് സിമന്റ് മിക്‌സര്‍ യന്ത്രം തലയിലേക്കു വീണ് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൂടെയുണ്ടായിരുന്ന മകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി കുളത്തുറയിലാണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.
റോഡിന്റെ അരികിലൂടെ നടന്നുവരികയായിരുന്നു സ്ത്രീയും മകളും. ഇതിനിടെ എതിരേ വന്ന വാഹനത്തില്‍ ഘടിപ്പിച്ച് കൊണ്ടുപോവുകയായിരുന്ന സിമന്റ് മിക്‌സര്‍ യന്ത്രം ഇവരുടെ മേലേക്ക് പതിക്കുകയായിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ കുളത്തുറയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ കളയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: cement mixer machine fell on the head from the vehicle, woman was seriously injured
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..